പുതിയൊരു ഗവേഷണ റിപ്പോര്‍ട്ട് വലിയ കോളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. രാവിലെ ഉറക്കമുണരാനായി അലാറം വെക്കുന്നവര്‍ക്കുള്ളതാണ് മുന്നറിയിപ്പ്. പെട്ടെന്ന് അലാറം കേട്ട് ഇങ്ങനെ എഴുന്നേക്കുന്നവര്‍ക്ക് ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു.
പെട്ടെന്ന് ഇങ്ങനെ ഞെട്ടി എഴുന്നേക്കുന്നത് ശരീരത്തിലെ ബ്ലഡ് പ്രഷര്‍ കൂട്ടുന്നു. ഇത് ഹാര്‍ട്ട് അറ്റാക്കിനും സ്‌ട്രോക്കിനുമുള്ള സാധ്യത കൂടുന്നു. സ്‌നൂസ് ഓപ്ഷനാണ് ഇതൊഴിവാക്കാന്‍ കൂടുതല്‍ ഫലപ്രദമെന്നും അത് ചെയ്യാന്‍ ശ്രദ്ധിക്കണമെന്നുമാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്
ഇങ്ങനെ അലാറം വെച്ച് എഴുന്നേല്‍ക്കേണ്ടി വരുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് 74 ശതമാനം കൂടുതലാണ് രക്തസമ്മര്‍ദ്ദ നിരക്ക്. പെട്ടെന്ന് ഗാഢനിദ്രയ്ക്ക് സംഭവിക്കുന്ന ഭംഗം ശരീരത്തെ വല്ലാത്തൊരു അവസ്ഥയിലേക്ക് കൊണ്ടുപോകും. സിംപതറ്റിക് നാഢിവ്യവസ്ഥയെ ഇത് ഉത്തേജിപ്പിക്കുകയും ഹൃദയത്തെ വളരെ കഠിനമായി ജോലി ചെയ്യിക്കുകയും ചെയ്യും. ഇത് ക്ഷീണം, ശ്വാസതടസ്സം, ഉത്കണ്ഠ, മൂക്കില്‍ നിന്നുള്ള രക്തസ്രാവം എന്നതിനൊക്കെ കാരണമാകുന്നു
ഇതിലേറ്റവും പ്രധാനപ്പെട്ട വസ്തുത സ്ര്‌ടെസ് ഹോര്‍മോണ്‍ ഉയരുന്നുവെന്നതാണ്. കോര്‍ട്ടിസോളും അഡ്രിനാലിനും ഉയരുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തെ പ്രതികൂലമായാണ് ബാധിക്കുക എന്നോര്‍ക്കുക.
അപകടസാധ്യത ഒഴിവാക്കാന്‍ ചെയ്യേണ്ടത്
അലാറം തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ഒഴിവാക്കുക
7-8 മണിക്കൂര്‍ കറക്റ്റായി ഉറങ്ങുക
മുറിയിലേക്ക് നാച്ചുറല്‍ ലൈറ്റ് കടന്നുവരുന്നതിന് സൗകര്യമൊരുക്കുക
അലാറം ഉപയോഗിക്കുന്നുവെങ്കില്‍ അതില്‍ ഉപയോഗിക്കുന്ന ശബ്ദം മെലഡി പോലെയുള്ളതാവാന്‍ ശ്രദ്ധിക്കുക
Discussion about this post