ധാക്ക: ബംഗ്ലാദേശ് ആഭ്യന്തരകലാപത്തിനിടെ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ വസതി കൊള്ളയടിക്കുന്ന പ്രതിഷേധക്കാരുടെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. വസതിയില്‍ നിന്ന് സകലസാധനങ്ങളും എടുത്തുകൊണ്ടുപോയ പ്രതിഷേധക്കാര്‍ വസതിയുടെ പരിസരമാകെ അടിച്ചുതകര്‍ക്കുകയും ചെയ്യുന്നുണ്ട്.
ഷേഖ് ഹസീനെ വസതി വിട്ടതിന് പിന്നാലെ, പ്രതിഷേധ സംഘത്തിലെ ഒരാള്‍ പെട്ടിയില്‍ നിറയെ ഹസീനയുടെ സാരികളും മോഷ്ടിച്ച് അത് തലയില്‍ ചുമന്ന് പോകുന്നത് കാണാം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇത് തന്റെ ഭാര്യക്ക് നല്‍കുമെന്നും അവരെ പ്രധാനമന്ത്രിയാക്കാന്‍ പോകുന്നുവെന്ന് യുവാവ് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
ചിലര്‍ വസതിയിലെ ഹസീനയുടെ കിടക്കയില്‍ കിടന്ന് സെല്‍ഫി എടുക്കുന്നതും ഭക്ഷണം മോഷ്ടിച്ച് കഴിക്കുന്നതുമായ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൂടാതെ വസതിയിലുള്ള വിലപിടിപ്പുള്ള പെയിന്റിങ്ങുകളും പ്രതിഷേധക്കാര്‍ മോഷ്ടിച്ചുകൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം.
#Bangladesh: What’s in the bag?
It has sarees of Sheikh Hasina, will make my wife Prime Minister. pic.twitter.com/Q4oYqweiMS
— Pooja Mehta (@pooja_news) August 5, 2024
അതേസമയം, രാജിവച്ച് പലായനം ചെയ്ത മുന്‍ പ്രധാനമന്ത്രി ഹസീന ഇന്ത്യയിലെത്തി. ഷേഖ് ഹസീനയെയും സഹോദരി ഷേഖ് രഹാനയെയും വഹിച്ചുകൊണ്ടുള്ള ബംഗ്ലദേശ് വ്യോമസേനയുടെ സി130 വിമാനം ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമസേനാത്താവളത്തിലാണ് ഇറങ്ങിയത്. വ്യോമസേന, ഷേഖ് ഹസീനയെ സ്വീകരിച്ചു. ഇവിടെനിന്ന് ഹസീനയും സഹോദരിയും ലണ്ടനിലേക്ക് പോയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Residence of Bangladesh PM after it was taken over by protestors pic.twitter.com/67AIxYhTco
— Sidhant Sibal (@sidhant) August 5, 2024
ഹസീന രാജിവച്ചതിന് പിന്നാലെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. രാജ്യത്തെ ഉടന്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബംഗ്ലദേശ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് വേക്കര്‍ ഉസ് സമാന്‍ പ്രഖ്യാപിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തിയാകും സര്‍ക്കാരെന്നും പാര്‍ട്ടികളുമായി നടത്തിയ അടിയന്തര ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ധാരണയായെന്നും സൈനിക മേധാവി അറിയിച്ചു.
Discussion about this post