ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ലഹോറില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരേ നടന്ന ആക്രമണത്തില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തി. പാക്കിസ്ഥാനുവേണ്ടി ക്രിസ്ത്യന്‍ സമൂഹം ചെയ്യുന്ന സേവനങ്ങള്‍ സ്തുത്യര്‍ഹമാണെന്നും സാമൂഹ്യസേവന മേഖലയിലാണു ക്രിസ്ത്യന്‍ സമൂഹം ഏറ്റവുമധികം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യന്പള്ളികളിലുണ്ടായ ആക്രമണത്തില്‍ ഇരകളായവരുടെ ദുഃഖത്തില്‍ താനും പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുമെന്നും ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുമെന്നും നവാസ് ഷെരീഫ് പറഞ്ഞു.
ക്രൈസ്തവര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലെ രണ്ടു ദേവാലയങ്ങളിലാണ് കഴിഞ്ഞദിവസം താലിബാന് ചാവേറുകള്‍ സ്ഫോടനം നടത്തിയത്. ആക്രമണത്തില്‍ രണ്ടു കുട്ടികളുള്‍പ്പെടെ 15 പേര് മരിക്കുകയും 80 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Discussion about this post