തിരുവനന്തപുരം: നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം നടക്കുമ്പോള്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്നതേയല്ലെന്ന മട്ടില്‍ ഉറങ്ങുന്ന മൂന്നുപേരുടെ വീഡിയോ വൈറലാകുന്നു. മന്ത്രി ജി സുധാകരനും എംഎല്‍എമാരായ കെ എം മാണിയും പി കെ അബ്ദുറബ്ബുമാണ് കഥയിലെ നായകന്മാര്. നോട്ടു നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ കത്തിക്കയറുമ്പോഴായിരുന്നു മൂവരുടേയും ഉറക്കം.
അബ്ദുറബ്ബ് ഉറക്കം തൂങ്ങി വീഴാന്‍ പോകുന്നത് വീഡിയോയിലുണ്ട്. ജി സുധാകരന്റെ ഉറക്കമാണ് ഒന്നു കാണേണ്ടത്. ചുറ്റുവട്ടത്ത് ഗവര്‍ണറുടെ നയപ്രഖ്യാപമാണെന്ന് ഒരു കൂസലുമില്ല. തൊട്ടടുത്ത് മുതിര്‍ന്ന നേതാവും ഭരണ പരിഷ്കരണ കമ്മീഷന് ചെയര്‍മാനുമായ വി എസ് അച്യുതാനന്ദനും മന്ത്രി കെ കെ ശൈലജയും നയപ്രഖ്യാപനത്തിന് കാതോര്‍ത്തിരിക്കുന്നത് കാണാം. ഇടയ്ക്ക് ഉറക്കം മുറിഞ്ഞതിന്റെ രോഷം അടക്കിപ്പിടിച്ച് തലചൊറിയുന്നതും കാണാം.
ഗവര്‍ണറുടെ നയപ്രഖ്യാപനമല്ലേ, അത് കുറേ കേട്ടിട്ടുണ്ട് എന്ന ഭാവത്തോടെയായിരുന്നു മാണി സാറിന്റെ ഉറക്കം. ആരും തട്ടിവിളിക്കാന്‍ പോലും ശ്രമിക്കാത്ത സുഖ നിദ്ര. നിയമസഭയിലും മറ്റു പൊതുചടങ്ങുകളിലും നേതാക്കന്മാര്ക്ക് ഉറക്കം പുത്തരിയല്ലാതായിട്ടുണ്ട്. അതുപോലെ തന്നെ കാഴ്ചക്കാര്‍ക്കും.
Discussion about this post