ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് രാഷ്ട്രപതിക്കു പരാതി നല്‍കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് പരാതി നല്‍കുന്നത്. സോണിയ ഗാന്ധിയെ കൂടാതെ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, സിപിഎം നേതാവ് സീതാംറാം യച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ തുടങ്ങിയവരും രാഷ്ട്രപതിയെ കാണും.
എന്നാല്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി പ്രതിപക്ഷവുമായി ചര്‍ച്ച നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ സര്‍ക്കാരിനെ സഹായിക്കരുതെന്ന് അണ്ണാ ഹസാരെ പ്രതിപക്ഷ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post