തെല്‍അവീവ്: ഇസ്രയേലില്‍ താന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ പാലസ്തീന് എന്ന രാജ്യം ഉണ്ടാകില്ലെന്ന വിവാദ പ്രസ്താവനയുമായി ബിന്യാമിന് നെന്യാഹു . പാലസ്തീന് രാജ്യം സ്ഥാപിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇസ്രായേലിനെ തുടച്ചുനീക്കാന്‍ തീവ്ര മുസ്ലിം വിഭാഗങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു.
എന്നാല്‍ , നെതന്യാഹുവിന്റെ പ്രസ്താവനയെ പാലസ്തീന് തളളിക്കളഞ്ഞു. വോട്ടു ബാങ്ക് ലക്ഷ്യമാക്കിയുള്ള നെതന്യാഹുവിന്റെ പ്രസ്താവന ഇസ്രായേലിന്റെ ഭീകരതയെയാണ് സൂചിപ്പിക്കുന്നതെന്ന് ഹമാസ് പ്രതികരിച്ചു. ഇസ്രായേലില്‍ ആരു തന്നെ അധികാരത്തിലെത്തിയാലും കാര്യമാക്കുന്നില്ലന്നും പാലസ്തീന് അധികൃതര്‍ പറഞ്ഞു.
ഇസ്രയേലില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി കടുത്ത പ്രതിരോധത്തിലാണ്. ലേബര്‍ പാര്‍ട്ടിയുടെ ഐസക് ഹെര്‍സോഗും ഹത്നുവ പാര്‍ട്ടിയുടെ സിപ്പി ലിവ്നിയും ചേര്‍ന്ന് രൂപവത്കരിച്ച സയണിസ്റ്റ് യൂണിയനാണ് ലിക്കുഡ് പാര്‍ട്ടിലുടെ പ്രധാന എതിരാളികള്‍.
അതേസമയം തോല്‍വി ഭയക്കുന്നതിനാല്‍ തീവ്ര വലതുപക്ഷ വോട്ടുകള്‍ ഉറപ്പിക്കാനുള്ള നെതന്യാഹുവിന്റെ അവസാന അടവു നയമാണ് വിവാദ പ്രസ്താവനയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ ബിന്യാമിന് നെതന്യാഹു പിന്നിലാണ് . സിയോണിസ്റ്റ് യൂണിയന് നേതാവായ ഐസക് ഹെര്‍സോഗിനാണ് മുന്‍തൂക്കം ലഭിച്ചിരിക്കുന്നത്. പതിനായിരം ബൂത്തുകളിലായി 53 ലക്ഷം വോട്ടര്‍മാരാണ് തെരഞ്ഞെടുപ്പില്‍ പങ്കാളികളാകുന്നത്.
Discussion about this post