ആലുവ: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതികളായ പള്‍സര്‍ സുനിയേയും വിജേഷിനേയും ആലുവ മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കി. കോടതി അവധി ദിനമായതിനാലാണ് മജിസ്ട്രേറ്റിന്റെ വസതിയില്‍ ആണ് ഹാജരാക്കിയത്. കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ആക്രമണ സാധ്യത മുന്നില്‍ കണ്ട് വലിയ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. മജിസ്ട്രേറ്റിന്റെ വീടിന് മുന്നില്‍ മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. മുഖം മറക്കാതെയാണ് പൊലീസ് പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കിയത്.
Discussion about this post