കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലേയ്ക്ക് ആവശ്യമില്ലാത്ത ആളുകളെ വലിച്ചിഴച്ച് ബുദ്ധിമുട്ടിക്കരുതെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. കാക്കനാട് ജയിലില്‍ നിന്നും കോടതിയിലേയ്ക്ക് പോകുന്ന വഴി മാധ്യമങ്ങളിലൂടെയാണ് സുനി ഇത്തരമൊരു പ്രതികരണം നടത്തിയിരിക്കുന്നത്.
എന്നാല്‍, സിനിമാക്കാരുടെ കാര്യമാണോ എന്ന ചോദ്യത്തിന് ‘അല്ല’ എന്നായിരുന്നു സുനിയുടെ മറുപടി.
ഇതിനിടെ, കേസിലെ ക്വട്ടേഷന്‍ സാധ്യത പോലീസ് തള്ളി. ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ ഇന്ന് തിരിച്ചറിയല്‍ പരേഡ് നടക്കും.
കാക്കനാട് ജയിലില്‍ വച്ചായിരിക്കും തിരിച്ചറിയല്‍ പരേഡ്.
Discussion about this post