ലണ്ടന്‍: ഇന്ത്യയുടെ സാംസ്ക്കാരിക വാര്‍ഷികാചരണത്തിന്റെ ഭാഗമായി ലണ്ടനിലെത്തിയ ഇന്ത്യന്‍ സംഘത്തിലെ അംഗമായ സുരേഷ് ഗോപിയോട് കുശലാന്വേഷണം നടത്തി എലിസബത്ത് രാജ്ഞി. കൂടിക്കാഴ്ചക്കിടെ സുരേഷ് ഗോപിയണിഞ്ഞ കോട്ടിനെ എലിബസബത്ത് രാഞ്ജി പ്രശംസിച്ചുവെന്നും അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.
താങ്കളുടെ കോട്ട് നന്നായിരിക്കുന്നുവെന്നും താങ്കള്‍ ഏത് മണ്ഡലത്തില്‍ നിന്നാണെന്നുമായിരുന്നു എലിസബത്ത് രാജ്ഞിയുടെ സുരേഷ് ഗോപിയോടുള്ള ചോദ്യം. സിനിമാ നടനാണെന്ന പരിഗണനയില്‍ പ്രധാനമന്ത്രി പ്രത്യേകം അനുവദിച്ചതാണെന്ന് പറഞ്ഞപ്പോള്‍ സെനറ്റംഗമാണല്ലേ എന്നായിരുന്നു രാജ്ഞിയുടെ മറുചോദ്യം.
അരുണ്‍ ജെയ്റ്റിലിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ പ്രേത്യക ക്ഷണിതാക്കളായി എത്തിയവരില്‍ സിനിമ താരങ്ങളായ സുരേഷ് ഗോപിയും, കമല്‍ഹാസ്സനും ഉള്‍പ്പെട്ടിരുന്നു. ഇരുവരും എലിസബത്ത് രാഞ്ജിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ക്രിക്കറ്റ് താരം കപില്‍ദേവ്, ഗായകനും നടനുമായി ഗുര്‍ദാസ് മാന്‍, ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര സിത്താര്‍ വിദഗ്ധന്‍ അനുഷ്ക ശങ്കര്‍ എന്നിവരും സംഘത്തിലുണ്ട്.
തന്റെ പേര് ഉള്‍പ്പെടുത്തിയ നരേന്ദ്രമോദിയ്ക്ക് എല്ലാ ആദരവും അര്‍പ്പിക്കുന്നുവെന്ന് കമലഹാസന് പറഞ്ഞു. ഇന്ത്യയുടേയും ബ്രിട്ടന്റെയും ചരിത്രം പങ്കുവെക്കുന്ന മഹത്തായ സന്ദര്ഭമെന്നായിരുന്നു ആഘോഷത്തെ കുറിച്ചുള്ള കമലഹാസന്റെ വാക്കുകള്‍.
[fb_pe url=”https://www.facebook.com/ActorSureshGopi/photos/a.397723903703566.1073741828.397360113739945/860811320728153/?type=3&theater” bottom=”30″]
Discussion about this post