മുംബൈ: ബോളിവുഡ് നടി ആലിയാ ഭട്ടിനേയും അമ്മ സോണി റസ്ദാനെയും കൊലപ്പെടുത്തുമെന്ന് ഫോണ്‍ ഭീഷണി മുഴക്കിയ ആള് അറസ്റ്റില്‍. ലക്നൗ സ്വദേശിയായ സന്ദീപ് സാഹുവിനെയാണ്(24) മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ആലിയാ ഭട്ടിനേയും അമ്മ സോണി റസ്ദാനെയും 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. അധോലോക നായകന് ബബ്ലൂ ശ്രീവാസ്തവ എന്ന പേരിലാണ് സന്ദീപ് ആലിയയുടെ പിതാവ് മഹേഷ് ഭട്ടിനെ ഫോണില്‍ വിളിച്ചത്. 50 ലക്ഷം രൂപ തന്നില്ലെങ്കില്‍ മകളേയും ഭാര്യയേയും വെടിവച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പണം ബാങ്കില്‍ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ട് മഹേഷ് ഭട്ടിന് മെസേജ് അയക്കുകയും ചെയ്തു. തുടര്‍ന്ന് ഈ നമ്പര്‍ പിന്തുടര്ന്നപ്പോളാണ് സന്ദീപ് ഉത്തര്‍പ്രദേശിലാണെന്ന് മനസിലാക്കാനായത്. തുടര്‍ന്ന് യുപി പോലീസിനെ വിവരമറിയിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഉത്തര്‍പ്രദേശില്‍ ചെറുകിട ബിസിനസ് നടത്തിക്കൊണ്ടിരുന്ന ഇയാള്‍ നഷ്ടത്തിലായപ്പോള്‍ മുംബൈയിലേക്ക് സിനിമാ മോഹവുമായി വരുകയായിരുന്നു. എന്നാല്‍ ഒന്നും പ്രാവര്‍ത്തികമാകാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ഇത്തരത്തില്‍ വ്യാജ ഭീഷണി മെനഞ്ഞ് പണം തട്ടാന്‍ തുനിഞ്ഞത്.
Discussion about this post