ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ വിചാരണക്കോടതി മാറ്റി. എറണാകുളം സിബിഐ കോടതിയിലായിരിക്കും കേസിന്റെ വിചാരണ നടക്കുക.
തലശ്ശേരിയിലെ കോടതിയില്‍ തന്നെ വിചാരണ നടത്തണമെന്ന ആവശ്യം സുപ്രിം കോടതി തള്ളുകയായിരുന്നു. സിപിഐ നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതികളായ കേസില്‍ ഇനി എറണാകുളം സിബിഐ കോടതിയില്‍ വിചാരണ തുടരും.
എറണാകുളത്ത് വിചാരണ നടത്തണമെന്ന് സിബിഐ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
വിചാരണ തലശേരിയില്‍ തുടരണമെന്നാണ് പ്രതികളും സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ടത്. സിബിഐ അന്വേഷിക്കുന്ന കേസുകള്‍ സിബിഐ കോടതിയിലാണ് പോകേണ്ടതെന്ന വാദമാണ് സിബിഐ ഉന്നയിച്ചത്.
നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സിബിഐ ഏറ്റെടുത്തതോടെ വിചാരണ കൊച്ചിയിലെ സിബിഐ കോടതിയിലേക്കു മാറ്റാന്‍ തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്നാണു പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post