തൃശൂര്‍ : സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസ് കൊല്ലപ്പെട്ട കേസില്‍ അഡ്വ.സി.പി ഉദയഭാനുവിനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു.നിയമനത്തിന്റെ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.
ചന്ദ്രബോസിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് ഉദയഭാനുവിനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.കഴിഞ്ഞമാസം 16നാണ് വിവാദ വ്യവസായി നിസാമിന്റെ കാര്‍ ഇടിച്ച് പരിക്കേറ്റ ചന്ദ്രബോസ് കൊല്ലപ്പെട്ടത്. ഗേറ്റ് തുറക്കാന്‍ വൈകിയെന്ന കാരണത്തിനാണ് ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ഉടമയായ നിസാം ആഢംബര വാഹനമിടിപ്പിച്ചത്.തുടര്‍ന്ന് പരിക്കേറ്റ ചന്ദ്രബോസ് ആശുപത്രിയില്‍ ചികിത്സയില്‍ കവിയവെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Discussion about this post