സംവിധായകന്‍ പ്രിയദര്‍ശന്‍ 64ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാനാകും. .എന്നാല്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ജൂറി ചെയര്‍മാന്റെ നിയമനത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ന് ഇക്കാര്യത്തില്‍ മന്ത്രാലയത്തിന്റെ പ്രഖ്യാപനം വരുമെന്നാണ് കരുതുന്നത്.
വലിയ ഉത്തരവാദിത്തമാണ് മുന്നിലെത്തിയിരിക്കുന്നതെന്നും തനിക്കാവുന്നതിന്റെ പരമാവധി ശ്രമിക്കുമെന്നുംപ്രിയദര്‍ശന്‍ ഐഎഎന്‍എസിനോട് പ്രതികരിച്ചു. 35 വര്‍ഷമായി ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നയാള്‍ എന്ന നിലയില്‍ പുതിയ ഉത്തരവാദിത്തം ആത്മവിശ്വാസത്തോടെ നിര്‍വഹിക്കാനാവുമെന്ന് പ്രിയദര്‍ശന്‍ പറയുന്നു. മലയാളവും ഹിന്ദിയും തമിഴുമുള്‍പ്പെടെ തൊണ്ണൂറിലേറെ ചിത്രങ്ങള്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്തിട്ടുണ്ട്.
2007ല്‍ തമിഴില്‍ സംവിധാനം ചെയ്ത കാഞ്ചീവരത്തിന് പ്രിയദര്‍ശന് മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. മലയാളത്തില്‍ 1996ല്‍ ഒരുക്കിയ കാലാപാനിക്ക് മൂന്ന് ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചു. മോഹന്‍ലാല്‍ നായകനായ ഒപ്പമാണ് അവസാനം സംവിധാനം ചെയ്ത ചിത്രം.
Discussion about this post