മുംബൈ: ഡി.ആര്.എസ് വിവാദത്തില്‍ ഇന്ത്യ ഓസ്ട്രേലിയ ടീമുകളുടെ ആരോപണ പ്രത്യാരോപണം ഒഴിവാക്കാന്‍ ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ തീരുമാനിച്ചു.
റിവ്യൂവിനായി ഡ്രസിങ് റൂമിന്റെ സഹായം തേടിയെന്ന ആരോപണത്തില്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും ബാറ്റ്സ്മാന് പീറ്റര്‍ ഹാന്ഡ്സ്കോമ്പിനുമെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍േട്രാള്‍ ബോര്‍ഡ് (ബി.സി.സി.ഐ) അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് (ഐ.സി.സി) പരാതി നല്‍കിയിരുന്നു. ഈ പരാതി ബിസിസിഐ പിന്‍വലിച്ചു.
ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്രിയും ക്രിക്കറ്റ് ഓസ്ട്രേലിയ സി.ഇ.ഒ ജെയിംസ് സതര്‍ലണ്ടും വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് നടപടി. ഇന്നലെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ആസ്ഥാനത്താണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്തും ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും റാഞ്ചി ടെസ്റ്റിനു മുമ്പായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. രണ്ട് ടെസ്റ്റ് പൂര്‍ത്തിയായപ്പോള്‍ ഓരോ ജയവുമായി ഇരുടീമും സമനില പാലിക്കുകയാണ്. മത്സരത്തിനിടെ ഇരുടീമിലെയും താരങ്ങള്‍ വാക്കുകള്‍ കൊണ്ടും ആംഗ്യങ്ങള്‍ കൊണ്ടും പരസ്പരം പ്രകോപിപ്പിക്കല്‍ നടന്നിരുന്നു.
Discussion about this post