കല്‍പ്പറ്റ : വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമമം.ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ ഭുവനേശ്വര്‍ എന്നയാള്‍ കൊല്ലപ്പെട്ടു.ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കേരളാ-തമിഴ്നാട് അതിര്‍ത്തിയായ പിതൃക്കാട് റാക്കോഡിലാണ് കടുവ ഇറങ്ങിയത്. സംഭവത്തിന് ശേഷം വനംവകുപ്പ് മണിക്കൂറുകളോളം നടത്തിയ പരിശോധനയിലാണ് കടുവ തന്നെയാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചത്.
പ്രകോപിതരായ പ്രദേശവാസികള്‍ വനം വകുപ്പ് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ഭുവനേശ്വറിന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപയും , വീടും നഷ്ടപിഹാരമായി നല്കാന് തീരുമാനമായി.
നേരത്തെ വയനാട് ബത്തേരിയിലും ,പാട്ടവയലിലും ഉണ്ടായ കടുവയുടെ ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. ഈ കടുവയെ പിന്നീട് അധികൃതര്‍ വെടിവെച്ച് കൊന്നിരുന്നു.
Discussion about this post