പ്രശസ്ത സംവിധായകന് ദീപന് അന്തരിച്ചു. 47 വയസ്സായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി അസുഖബാധിതനായി ചികിത്സയിലായിരുന്നു ഇദ്ദേഹം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നാളെ തിരുവനന്തപുരത്ത് വെച്ചാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
പുതിയ മുഖം, ഹീറോ, ദ് ഡോള്‍ഫിന്‍ ബാര്‍, ലീഡര്‍, ഗാങ്സ് ഓഫ് വടക്കുംനാഥന് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. ജയറാം നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം നടന്നുവരികയായിരുന്നു.
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ മകനാണ് ദീപന്.
Discussion about this post