തിരുവനന്തപുരം : ബജറ്റ് അവതരണ ദിവസം ഭരണപക്ഷം നിയമസഭയില്‍ ലഡു വിതരണം നടത്തിയത് തെറ്റായിപ്പോയെന്ന് സപീക്കര്‍ എന്‍ .ശക്തന്. സഭയില്‍ ലഡു വിതരണം നടത്തിയ ഭരണപക്ഷ എംഎല്‍എമാരെ താക്കീത് ചെയ്യും. സ്പീക്കറുടെ ഡയസ് തകര്‍ത്തതിനാണ് പ്രതിപക്ഷം എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത് .സഭയിലെ ബഹളത്തെക്കുറിച്ചും,വനിതാ എംഎല്‍എമാരെ ആക്രമിച്ചു എന്ന ആരോപണത്തിലും പരസ്യ പ്രചരണം നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിച്ചതായി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു ഭരണപക്ഷം ലഡു വിതരണം നടത്തിയത്.
Discussion about this post