കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ട്രാന്‍സ്ജെന്റേഴ്സിന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. കസ്റ്റഡിയില്‍ എടുത്ത ഇവരെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ശരീരപരിശോധന നടത്തിയതായും പരാതി. മര്ദ്ദനത്തിനിരയായാവര് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി.
കോഴിക്കോട് നഗരത്തില്‍ കഴിഞ്ഞ ഒരാഴ്ച്ചയില്‍ അധികമായി ട്രാന്സ്ജെന്റേഴ്സിനെതിരെ പൊലീസ് അത്രികമം തുടരുന്നു. കാരണമില്ലാതെ കസ്റ്റഡിയില്‍ എടുക്കുന്ന ഇവരെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം വിട്ടയക്കാറാണ് പതിവ്. പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതിന് ശേഷവും കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നത്. മദ്യം, മയക്കു മരുന്ന് മാഫിയ നഗരം കീഴക്കുബോള് നടപടി എടുക്കാത്ത പൊലീസ്, നിരപരാധികളായ ഇവര്‍ക്കെതിരെ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധം ശക്തമാവുകയാണ്.
അതേസമയം ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നതായും പരാതി ഉണ്ട്.
Discussion about this post