തൃശൂര്‍: ശ്രീകേരളവര്‍മ്മ കോളജില്‍ വെള്ളിയാഴ്ച നടന്ന അക്രമത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്. പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ആക്രമണം ആസൂത്രിതമാണ്. വിദ്യാര്‍ത്ഥികളും യാത്രക്കാരും ആക്രമിക്കപ്പെടുമ്പോള്‍ പൊലിസ് കാഴ്ചക്കാരായിരുന്നു. സി പി എം നേരിട്ടാണ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുറ്റക്കാരായ പൊലിസുകാര്‍ക്കെതിരെ നടപടി വേണം. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെങ്കിലും അന്വേഷിക്കണം. ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്കു പോലും പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ലാവലിന്‍ കേസില്‍ മുമ്പ് സര്‍ക്കാരിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ ഹരീഷ് സാല്‍വെ ഇപ്പോള്‍ പ്രതിയായ പിണറായി വിജയനു വേണ്ടി എങ്ങനെ ഹാജരാകുന്നുവെന്നും കുമ്മനം ചോദിച്ചു.
Discussion about this post