അതിരപ്പിളളി പദ്ധതിക്കെതിരെ നടന് ശ്രീനിവാസന് രംഗത്ത്. അതിരിപ്പിളളി ജലവൈദ്യുത പദ്ധതി കൊണ്ട് യാതൊരു പ്രയോജനവുമുണ്ടാകില്ലെന്ന് ശ്രീനിവാസന് പറയുന്നു. കേരളത്തിന് ആവശ്യമായ ഒരു ശതമാനം വൈദ്യുതി പോലും പദ്ധതിയിലൂടെ ഉത്പാദിപ്പിക്കാനാവില്ല. പദ്ധതി നടപ്പാക്കുന്നതിനെക്കാള്‍ നല്ലത് വീടുകളില്‍ ഒരു സോളാര്‍ പാനല്‍ വീതം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അതിരപ്പിളളി പദ്ധതിക്ക് സര്‍ക്കാര്‍ നേരത്തെ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. സിപിഐയും വിഎസ് അച്യുതാനന്ദന് അടക്കമുളളവരും പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു.
Discussion about this post