തിരുവനന്തപുരം; സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾക്കും ലൈംഗിക ചൂഷണത്തിനുമെതിരെ കേരളത്തിലെ കലാ സാഹിത്യ സാംസ്കാരിക നായകന്മാർ മൗനം പാലിക്കുകയാണെന്നു തപസ്യ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ജി.എം. മഹേഷ്. തപസ്യാ കാട്ടാക്കട സംഘടിപ്പിച്ച “കാവ്യ സദസ്സ് “ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരുവോരങ്ങളിലും സ്വന്തം വീടിനകത്തും മദ്രസ്സകളിലും സെമിനാരികളിലും പിഞ്ചു കുഞ്ഞുങ്ങൾ പോലും പീഡനത്തിന് ഇരയാകേണ്ടി വരുന്നു. അടിയന്തരമായി സർക്കാർ ഇതിനെതിരെ നിയമ നിർമ്മാണം നടത്തണം. സാംസ്കാരിക മൂല്യ ച്യുതിയുടെ പ്രതിഫലനമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ. വ്യവസ്ഥിതി അല്ല മാറേണ്ടത് മനസ്ഥിതി ആണ് മാറേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തപസ്യ കാട്ടാക്കട താലൂക് പ്രസിഡന്റ് ചന്ദ്ര ബാബു അധ്യക്ഷ വഹിച്ച ചടങ്ങിൽ നിരവധി യുവ കവികൾ പങ്കെടുക്കുകയും അവരുടെ കവിത സൃഷ്ടികൾ പാടുകയും ചെയ്തു. ഇരുപതിലേറെ നവ കവിതകളുടെ ആലാപനത്തിന്റെ അരങായി” കാവ്യ സദസ്സ്” മാറി. നെയ്യാറ്റിൻകര ഉപ ജില്ലാ സെക്രെട്ടറി സുരേഷ് കുമാർ സ്വാഗതം പറഞ്ഞു
Discussion about this post