തൃശ്ശൂര്‍:വനം നഷ്ടപ്പെടുന്നത് വലിയ കാര്യമൊന്നുമല്ലെന്ന വൈദ്യൂതി മന്ത്രി എംഎം മണിയുടെ പ്രസ്താവന വിവാദമാകുന്നു. അതിരപ്പിള്ളി പദ്ധതിയെ കുറിച്ചു സംസാരിക്കുനമ്പോഴുള്ള പ്രതികരണം സിപിഎമ്മിന്റെ സമീപനവും നിലപാടുമാണ് വ്യക്തമാക്കുന്നതെന്നാണ് വിമര്‍ശനം.
അതിരപ്പിള്ളി വൈദ്യുത പദ്ധതിയില്‍ നിന്ന് പിറകോട്ടില്ലെന്നും സമവായത്തിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. പക്ഷേ കോണ്‍ഗ്രസ് അതിനെതിരാണെന്ന് അവര്‍ കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞു. മുന്നണിക്കകത്ത് തന്നെ എതിരഭിപ്രായമുണ്ട്. വനം നശിക്കുന്നതായുള്ള പരാതി ഗൗരവമുള്ളതല്ല. വൈദ്യുതിയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
അതിരപ്പിള്ളിയില്‍ വൈദ്യുത പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് വിവിധ കോണുകളില്‍ നിന്നും എതിര്‍ത്തും അനുകൂലിച്ചും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. സിപിഐയും, വിഎസ് അച്യുതാനന്ദനും പദ്ധതിയ്ക്ക് എതിരാണ്.
Discussion about this post