ഡല്‍ഹി: മെല്‍ബണില്‍ കുര്‍ബാനക്കിടെ മലയാളി വൈദികനെ കുത്തി പരിക്കേല്‍പ്പിച്ചയാളെ ആസ്ട്രേലിയന്‍ പോലീസ് അറസ്റ്റ് ചെയ്തതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. കൊലപാതകശ്രമത്തിനാണ് ഇയാളുടെ പേരില്‍ കേസെടുത്തിരിക്കുന്നത്. കോണ്‍സുലേറ്റ് അംഗങ്ങള്‍ ഫാദര്‍ മാത്യുവിനെ ആസ്പത്രിയില്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് അവര്‍ ട്വീറ്റ് ചെയ്തു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ബന്ധപ്പെടുന്നുണ്ട്. കേസിന്റെ പുരോഗതി അവര്‍ അപ്പപ്പോള്‍ അറിയിക്കുമെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
ഞായറാഴ്ചയാണ് മെല്‍ബണിലെ ഒരു പള്ളിയില്‍ കുര്‍ബാന നടന്നുകൊണ്ടിരിക്കേ ഇറ്റലിക്കാരനായ ഒരാള്‍ മലയാളിയായ വൈദികന് ഫാദര്‍ മാത്യുവിനെ കുത്തി പരിക്കേല്‍പ്പിച്ചത്. കഴുത്തിന് പരിക്കേറ്റ വൈദികന് ചികില്‍സയിലാണ്.
Our Consulate is in touch with the Police authorities and will keep us informed of the progress of the case.
— Sushma Swaraj (@SushmaSwaraj) March 20, 2017
Our Consulate officials met Father Mathew in the hospital. The Police have arrested the attacker and charged him with attempt to murder.
— Sushma Swaraj (@SushmaSwaraj) March 20, 2017
Discussion about this post