കൊച്ചി: മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയെന്നും തുഷാര്‍ വ്യക്തമാക്കി. മലപ്പുറത്ത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അറിഞ്ഞില്ലെന്നും പാര്‍ട്ടിയെ അറിയിച്ചില്ലെന്നുമുള്ള എസ്എന്‍ഡിപി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ചര്‍ച്ച ചെയ്യപ്പെട്ടതിന്റെ പിന്നാലെയാണ് പ്രസ്താവനയുമായി തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്.
എന്‍ഡിഎ കേരള ഘടകത്തിലെ പ്രശ്നങ്ങള്‍ പത്ത് ദിവസത്തിനുള്ളില്‍ പരിഹരിക്കാമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായും തുഷാര്‍ വ്യക്തമാക്കി. ബിജെപിയുമായുള്ള ബിഡിജെഎസിന്റെ അതൃപ്തി ചര്‍ച്ചചെയ്യാനാണ് ഡല്‍ഹിയില്‍ അമിത് ഷായുമായി തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തിയത്.
കേരളത്തില്‍ ബിജെപി-ബിഡിജെഎസിന് അര്‍ഹമായ പരിഗണനയും പ്രാതിനിധ്യവും നല്‍കുന്നില്ല എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആക്ഷേപം.
മലപ്പുറം നിയോജകമണ്ഡലത്തിലെ ലോക്സഭാ എംപിയായിരുന്ന കെ ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.
Discussion about this post