കോട്ടയം: യുപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിനെ ഫേസ്ബുക്കിലൂടെ അപകീര്ത്തിപ്പെടുത്തിയയാള്ക്കെതിരേ ഐടി ആക്ട്പ്രകാരം പള്ളിക്കത്തോട് പോലീസ് കേസെടുത്തു. പള്ളിക്കത്തോട് തെക്കുംതല ഓണക്കാട്ട് സതീഷ് കുമാറിനെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് ഹരികൃഷ്ണന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സതീഷ്കുമാറിനെതിരേ പള്ളിക്കത്തോട് പോലീസ് കേസെടുത്തത്.
യോഗി ആദിത്യനാഥിനെതിരേ സതീഷ്കുമാര്‍ അശ്ലീലചിത്രങ്ങളും മെസേജുകളും സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഹരികൃഷ്ണന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.
Discussion about this post