റാംപൂര്‍: ഉത്തര്പ്രേേദശില് മുസ്ലിം കുടുംബങ്ങളില്‍ നിന്നുള്ള 140 കുട്ടികളാണ് സംഘപരിവാര്‍ സംഘടനകളുടയും മറ്റും കീഴില്‍ പഠിക്കുന്ന ‘ഹിന്ദുത്വ’ആശയങ്ങളുള്ള മാനേജ്മെന്റുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ക്കൂളുകളില്‍ പഠിക്കുന്നത്.
140 മുസ്ലിം വിദ്യാര്‍ത്ഥികള്‍ വിവിധ ക്ലാസുകളില്‍ ചേര്‍ന്ന് പഠിക്കുന്നതായി സരസ്വതി വിദ്യാമന്ദിര്‍ ഇന്റര്‍ കോളേജില്‍ ചേര്‍ന്ന് പഠിക്കുന്നതായി കോളേജ് പ്രിന്‍സിപ്പാള്‍ ജിത്രേന്ദ്ര സിംഗിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൂര്യ നമസ്ക്കാരം ചെയ്ത് വന്ദേമാതരം ആലപിച്ച് വേദോച്ചാരണത്തോടെയാണ് ഓരോ ദിവസവും ക്ലാസ് ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഒരുമിച്ചിരുന്നാണ് ഉച്ചഭക്ഷണം കഴിക്കുന്നത്.
സ്ക്കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ പല കുട്ടികളും വിദേശത്തും മറ്റും മികച്ച രീതിയില്‍ ജോലി ചെയ്യുന്നുണ്ട്. സ്ഥാപനത്തില്‍ നിന്ന് പഠിച്ചിറങ്ങിയ ഡാനിഷ് മുസ്തഫ സൗദി അറേബ്യയില്‍ എഞ്ചിനീയറാണ്. രാജ്യത്തില്‍ വിവിധയിടങ്ങളില്‍ നൂറ് കണക്കിന് മുസ്ലിങ്ങളായ മിന് വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്യുന്നതായും പ്രിന്‍സിപ്പാള്‍ വിശദീകരിച്ചു.
ഹിന്ദു കുടംബങ്ങളില്‍ നിന്നുള്ള 11 കുട്ടികള്‍ മദ്രസയില്‍ പഠിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കുട്ടികളെ ഉറുദു പഠിക്കാന്‍ ആഗ്രഹിക്കുന്നതു കൊണ്ടാണ് രക്ഷിതാക്കള്‍ മദ്രസയിലേക്ക് അയക്കുന്നതെന്ന് റാംപൂരിലെ ജമീത്തുള് അന്‍സാര്‍ മദ്രസ് മേധാവി പറയുന്നു. ഉറുദു കവികളായ മിര്‍സ ഖലീബ്, ഫിറഖ് ഖോരാക്പുരി, ജിഗാര്‍ മൊറദാബാദി, ഇഷ്ടപ്പെടുന്ന രക്ഷിതാക്കളുടെ മക്കളായ ഉറുദു പഠനത്തിനും മറ്റുമായി മദ്രസയില്‍ ചേര്‍ന്ന് പഠിക്കുന്നതെന്നും ഖാലിദ് അന്‍സാരി പറഞ്ഞു. ഉറുദു പഠനത്തിനൊപ്പം കുട്ടികള്‍ മറ്റ് വിഷയങ്ങളിലും പഠനം നടത്തുന്നുണ്ട്. പ്രഭാത പ്രാര്‍ത്ഥന എല്ലാ കുട്ടികളും ഒരുമിച്ചാണെന്നും ഖാലിദ് അന്‍സാരി പറഞ്ഞു.
മുസ്ലിം മാനേജ്മെന്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ഹിന്ദുകുട്ടികള്‍ പഠിക്കുന്നതില്‍ പുതുമയില്ലെങ്കിലും, മദ്രസകളില്‍ ചേരുന്നത് അപൂര്‍വ്വമാണ്.
Discussion about this post