തിരുവനന്തപുരം: ഹണിട്രാപ്പ് ആരോപണത്തില്‍ സ്വകാര്യവാര്‍ത്താ ചാനലിനെതിരെ നവമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ മംഗളം ഓഫീസുകളിലേക്ക് മാര്‍ച്ച് ചെയ്യും. ഹണി ട്രാപ്പിന് നേതൃത്വം നല്കിയ ചാനല്‍ സിഇഒ രാജിവെക്കണം, സ്ത്രീകളെ ഉപയോഗിച്ചുള്ള ഇത്തരത്തിലുള്ള സ്റ്റിംഗ് ഓപ്പറേഷനുകള്‍ നിയന്ത്രിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ നടപ്പിലാക്കണം എന്നീ ആവശ്യങ്ങളാണ് ഇവരുയര്‍ത്തുന്നത്.
വനിതാ മാധ്യമപ്രവര്‍ത്തകരുടെ ദേശീയ തലത്തിലുള്ള കൂട്ടായ്മയായ നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് മംഗളം ചാനല്‍ ആസ്ഥാനത്തേക്ക് ഉച്ചയ്ക്ക് 12മണിക്കാണ് മാര്‍ച്ച് നടത്തുകയെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക കെഎ ബീന പറഞ്ഞു. കൊച്ചിയിലും കോഴിക്കോടും വനിതാ മാധ്യമപ്രവര്‍ത്തകര്‍ സമാനമായ മാര്‍ച്ചുകള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
മാധ്യമപ്രവര്‍ത്തകരായ സ്ത്രീകളുടെ അഭിമാനം കെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ചാനലുകള്‍ പിന്മാറണമെന്നും സംഘടന ആവശ്യപ്പെടുന്നു. അന്തസായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന മുദ്രാവാക്യവും ഇവരുയര്‍ത്തുന്നു. 15 വര്‍ഷമായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സംഘടന, ഇന്ത്യയിലെ മുഴുവന്‍ വനിതാ മാധ്യമപ്രവര്‍ത്തകരുടെയും കൂട്ടായ്മയായാണ് വിലയിരുത്തപ്പെടുന്നത്. 2010 മുതല്‍ കേരളത്തിലും സംഘടന പ്രവര്‍ത്തിക്കുന്നു.
ഇന്നലെ രാത്രിയാണ് എകെ ശശീന്ദ്രനെ രാജിവെപ്പിച്ച ഫോണ്‍ സംഭാഷണത്തില്‍ ഖേദം പ്രകടിപ്പിച്ച് വിവാദ ചാനല്‍ രംഗത്തെത്തിയത്. ചാനല്‍ സിഇഒ അജിത്ത് കുമാറാണ് ചാനലിലൂടെ തന്നെ മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. സ്വയം തയ്യാറായി മുന്നോട്ടുവന്ന മാധ്യമപ്രവര്‍ത്തകയാണ് സംഭവം ഏറ്റെടുത്ത് ചെയ്തതെന്ന് അജിത്ത് കുമാര്‍ പറഞ്ഞു. സ്റ്റിംഗ് ഓപ്പറേഷനായിരുന്നു അതെന്നും അജിത്ത് കുമാര്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകയുടെ തോളത്ത് ചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയത്.
വാര്‍ത്തയുമായി ബന്ധപ്പെട്ട് തങ്ങളുടെ അഭ്യുദയകാംക്ഷികള്‍ ചൂണ്ടിക്കാട്ടിയ ചില പിശകുകളുണ്ട്. ഒന്നാമതായി വാര്‍ത്ത പൂര്‍ണ്ണ രൂപത്തില്‍ അല്ല നല്‍കിയത് എന്നതാണ്. മറ്റൊന്ന് മുന്‍ കരുതലുകളില്ലാതെയാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത നല്‍കിയത് എന്നും. അവയെല്ലാം തങ്ങളുടെ പിശകാണെന്ന് തിരിച്ചറിയുന്നുവെന്നും ചാനല്‍ അധികൃതര്‍ പറഞ്ഞിരുന്നു. വാര്‍ത്ത പുറത്തുവന്നതിനുശേഷം സോഷ്യല്‍ മീഡിയയിലും മറ്റും മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. അതില്‍ പലരും ഞങ്ങളുടെ ഗുരുസ്ഥാനീയരുമാണ്. തങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ പൂര്‍ണ്ണ മനസ്സോടെ സ്വീകരിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും പത്രപ്രവര്‍ത്തക സംഘടനകള്‍ക്കും പ്രത്യേകിച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും ഉണ്ടായ ബുദ്ധിമുട്ടുകളില്‍ ഖേദിക്കുന്നുവെന്നും അജിത്ത് കുമാര്‍ പറഞ്ഞു.
സാധാരണ മാധ്യമപ്രവര്‍ത്തനത്തില്‍ കാണാറുള്ള സ്റ്റിങ് ഓപ്പറേഷനാണ് ഇത്. നേരത്തേ വെളിപ്പെടുത്താതിരുന്നത് അതില്‍ പങ്കെടുത്തവരുടെ ഐഡന്റിറ്റി പുറത്താകാതിരിക്കാനാണ്. അത് നേരത്തേ തീരുമാനിച്ചതുമായിരുന്നു. എന്നാല്‍ തങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ചില പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. മാധ്യമപ്രവര്‍ത്തകയെ നിര്‍ബന്ധപൂര്‍വം സ്റ്റിങ് ഓപ്പറേഷന് വിട്ടു എന്നതാണത്. അത് സത്യമല്ല. മുതിര്‍ന്ന എട്ട് മാധ്യമപ്രവര്‍ത്തകര്‍ അടങ്ങിയ എഡിറ്റോറിയല്‍ ടീം കൂട്ടായി എടുത്ത തീരുമാനമാണിത്. മാധ്യമ പ്രവര്‍ത്തക സ്വയം ഏറ്റെടുത്ത് ചെയ്തത്. മറ്റുപലരും് അറിഞ്ഞിരുന്നില്ല. വ്യജപ്രചരണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് വെളിപ്പെടുത്തല്‍. ജുഡീഷ്യല്‍ അന്വേഷകര്‍ക്ക് മുന്പില് വെളിപ്പെടുത്താന്‍ ഇരുന്നതാണ് ഇവയെന്നും അജിത്ത് കുമാര്‍ പറഞ്ഞിരുന്നു. സംഭവിച്ച തെറ്റുകള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും അജിത്ത് കുമാര്‍ പറഞ്ഞു. ചാനല്‍ തിന്മക്കെതിരായ പോരാട്ടം തുടരും. ഒരു വീഴ്ചയുടെ പേരില്‍ ഈ മാധ്യമസംരംഭത്തെ തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും അജിത്ത് കുമാര്‍ പറഞ്ഞിരുന്നു.
മാധ്യമ ധാര്‍മ്മികതയ്ക്കും സ്ത്രീകളുടെ അഭിമാനത്തിനും ക്ഷതമേല്‍പ്പിച്ച സംഭവത്തില്‍, സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നവമാധ്യമങ്ങളില്‍ ഉയരുന്നത്. നിലപാടില്‍ പ്രതിഷേധിച്ച് ചാനലില്‍ നിന്ന് കൂട്ടരാജി തുടരുകയാണ്. സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരാകെ തീരുമാനത്തിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. എന്തായാലും വനിതാ മാധ്യമപ്രവര്‍ത്തകര്‍ വിഷയത്തില്‍
Discussion about this post