Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

‘നാട്ടിലുള്ളവര്‍ക്കും നാട്ടുകാര്‍ക്കും ആവശ്യമില്ലാത്ത അതിരപ്പിള്ളി പദ്ധതിക്ക് വേണ്ടി നിര്‍ബന്ധം പിടിക്കുന്നത് ഇടതട്ടുകാര്‍ക്ക് പണം തട്ടാന്‍’, കാട് വെട്ടി വൈദ്യുതി വേണമെന്ന് പറയുന്നവര്‍ ബുദ്ധിയില്ലാത്തവരെന്ന് ശ്രീനിവാസന്‍

by Brave India Desk
Apr 1, 2017, 02:35 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

കൊച്ചി: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍. നാട്ടിലുള്ളവര്‍ക്കും നാട്ടുകാര്‍ക്കും ആവശ്യമില്ലാത്ത അതിരപ്പിള്ളി പദ്ധതിക്ക് വേണ്ടി നിര്‍ബന്ധം പിടിക്കുന്നത് ഇടതട്ടുകാര്‍ക്ക് പണം തട്ടാന്‍ വേണ്ടിയെന്ന് അദ്ദേഹം പറഞ്ഞു. ബുദ്ധിയുള്ള ഭരണാധികാരികളുള്ള നാട്ടില്‍ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന പദ്ധതികള്‍ക്ക് അനുവാദം നല്‍കില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. വൈദ്യുതി മന്ത്രി അടക്കമുള്ളവരെ പരോക്ഷമായി അദ്ദേഹം വിമര്‍ശിച്ചു. അതിരപ്പിള്ളിയില്‍ ജലവൈദ്യുത പദ്ധതിക്കെതിരായി നടക്കുന്ന സമരപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

ഇടതട്ടുകാര്‍ക്ക് പണം തട്ടാനുള്ള പദ്ധതി മാത്രമാണ് അതിരപ്പിള്ളി. 138 ഹെക്ടര്‍ വനം ഇല്ലാതാക്കിയിട്ട് സംസ്ഥാനത്തിന് ആവശ്യമായ ഒരു ശതമാനം വൈദ്യുതി പോലും ലഭിക്കാത്ത പദ്ധതിക്ക് വേണ്ടി വാശി പിടിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ജനങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യം പദ്ധതിക്ക് പിന്നിലുണ്ടെന്ന് കരുതുന്നില്ല. 1800 കോടി രൂപ മുടക്കി ഹെക്ടറു കണക്കിന് വനം നശിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിലും നല്ലതല്ലേ ഈ തുക ഉപയോഗിച്ച് സോളാര്‍ പാനല്‍ വീടുകളില്‍ സ്ഥാപിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് വിചിത്രമായ കണക്കുകളാണ് കേള്‍ക്കുന്നത്. പദ്ധതി നിലവില്‍ വരികയാണെങ്കില്‍ 50 പൈസ മാത്രമാണ് ഒരു യൂണിറ്റ് വൈദ്യുതിക്ക് ചിലവാകുകയുള്ളു. സോളാര്‍ ഉപയോഗിക്കുകയാണെങ്കില്‍ ചിലവ് 6 രൂപയ്ക്ക് മുകളിലാണെന്നാണ് കണക്കുകള്‍. എത്ര ആലോചിച്ചിട്ടും ഇത് എവിടുത്തെ കണക്കാണെന്ന് മാത്രം മനസിലാകുന്നില്ല. ഇവിടെ ജീവിക്കുന്ന ആളുകള്‍ക്കും ചിന്തിക്കുന്ന മനുഷ്യര്‍ക്കും പദ്ധതി ആവശ്യമില്ല. നാട്ടിലുള്ളവര്‍ക്കും നാട്ടുകാര്‍ക്കും ആവശ്യമില്ലാത്ത പദ്ധതിക്ക് വേണ്ടി നിര്‍ബന്ധം പിടിക്കുന്നത് ഇടതട്ട്കാര്‍ക്ക് വേണ്ടിമാത്രമാണെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.

നേരത്തെ അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് വനം നഷ്ടപ്പെടുമെന്ന പരാതികളില്‍ വലിയ കാര്യമൊന്നുമല്ലെന്ന് വൈദ്യുത മന്ത്രി എംഎം മണി പറഞ്ഞിരുന്നു. അതിരപ്പിള്ളി പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പറഞ്ഞാണ് വനം നഷ്ടപ്പെടുമെന്ന തരത്തില്‍ ഉയരുന്ന പരാതികള്‍ ഗൗരവമുള്ളതല്ല വൈദ്യുതിയാണ് പ്രധാനമെന്ന് മന്ത്രി പറഞ്ഞത്.

ശ്രീനിവാസന്റെ പ്രസംഗം പൂര്‍ണ രൂപത്തില്‍:

Tags: sreenivasanagainst athirappilly project
ShareTweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies