സിങ്ചിയാങ്: രാജ്യത്തെ ഒരു വിഭാഗം മുസ്ലീങ്ങള്‍ക്കെതിരെ വിചിത്രമായ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തി ചൈനീസ് സര്‍ക്കാര്‍. താടിവളര്‍ത്താനും പര്‍ദ്ദ ധരിക്കാനും ടിവി കാണുന്നതിനുപോലും പുതിയ നിയമ പ്രകാരം വിലക്കുണ്ട്. ഭീകരവാദത്തിനെതിരെയുള്ള നടപടികളെന്ന പേരിലാണ് ന്യൂനപക്ഷ പീഡനവുമായി ചൈനീസ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
ചൈനയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ സിങ്ചിയാങില്‍ ആണ് ഇത്തരത്തിലുള്ള വിചിത്ര നിയമങ്ങളുമായി ചൈനീസ് സര്‍ക്കാര്‍ പൗരാവകാശങ്ങള്‍ക്കുമേല്‍ കടന്നുകയറ്റം നടത്തിയിരിക്കുന്നത്. ഇവിടെ ജനസംഖ്യയുടെ 45 ശതമാനവും ഉയ്ഗര് എന്ന വിഭാഗമാണ്. തുര്‍ക്കിയില്‍ നിന്നും കുടിയേറിയ മുസ്ലീം വിഭാഗമാണ് ഇവര്‍. താടി നീട്ടി വളര്‍ത്തുന്നതിനും പരമ്പരാഗത വസ്ത്രം ധരിക്കാനും വിലക്കുണ്ട്. രാജ്യത്തെ ഔദ്യോഗിക ടെലിവിഷന്‍ കാണുന്നതും നിരോധിച്ചു. ഉയ്ഗര് വിഭാഗത്തിനെതിരെയുള്ള വിവേചനത്തെക്കുറിച്ച് നേരത്തെയും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
നിരവധി സ്ഫോടനങ്ങള്‍ ഇവിടെ എല്ലാ വര്‍ഷവും നടക്കാറുണ്ട്. ഐഎസ് ഭീകരവാദികളും വിഘടനവാദികളുമാണ് ഇതിന് കാരണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പുതിയ നിയമപ്രാകാരം വ്യവസ്ഥകള്‍ ഇനിയുമുണ്ട്. സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ പാടില്ല. കുടുംബാസൂത്രണ പദ്ധതികള്‍ ലംഘിക്കരുത്, സ്വന്തം ആചാരപ്രകാരം മാത്രമേ വിവാഹം കഴിക്കാവു എന്നിങ്ങനെ പോകുന്നു ആ പരിഷ്കാരങ്ങള്‍. പുതിയ നിയമങ്ങള്‍ ഔദ്യോഗികമായി അംഗീകരിച്ചതായി അധികൃതര്‍ അറിയിച്ചു. നേരത്തെ ഉയ്ഘര്‍ വിഭാഗത്തിന് പാസ്പോര്‍ട്ട് നല്‍കേണ്ടതില്ലെന്ന തീരുമാനം ചൈനീസ് സര്‍ക്കാര്‍ എടുത്തിരുന്നെങ്കിലും പിന്നീട് അത് മാറ്റിയിരുന്നു.
Discussion about this post