മൂന്നാര്‍: തലമുറകളായി മൂന്നാറില്‍ താമസിക്കുന്നവരെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന വ്യാജപ്രചാരണങ്ങളില്‍ പ്രതിഷേധിച്ച് മൂന്നാറില്‍ ഇന്നു കടയടപ്പ് സമരം. തലമുറകളായി ഇവിടെ താമസിക്കുന്നവരെ കയ്യേറ്റക്കാരായും ഭൂമാഫിയയായും ചിത്രീകരിക്കാന്‍ ചില കോണുകളില്‍ നിന്ന് ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചാണു ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഇന്നു വൈകിട്ട് മൂന്നുമുതല്‍ കടകളടച്ച് ഹര്‍ത്താലും പൊതുയോഗവും സംഘടിപ്പിക്കുന്നത്.
ഇടുക്കി ജില്ലയില്‍ എവിടെയെങ്കിലും ഭൂമി കയ്യേറ്റം നടന്നാല്‍ അത് മൂന്നാറിലാണെന്നു വരുത്തി മൂന്നാറിനെയും വിനോദസഞ്ചാര സാധ്യതകളെയും തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി സമിതി കുറ്റപ്പെടുത്തി. ഇതിനെതിരെ തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടിനു വേണ്ടി നടന്ന ജനകീയ സമരം പോലെ ജനങ്ങള്‍ രംഗത്തിറങ്ങണമെന്ന് ജനകീയ സമിതി ഭാരവാഹികളായ സി.കെ.ബാബുലാല്‍, മുഹമ്മദ് അമീന് മൗലവി, ഫാ.സുരേഷ് ആന്റണി എന്നിവര്‍ ആവശ്യപ്പെട്ടു.
Discussion about this post