കൊച്ചി: മുന്‍മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജിക്കിടയാക്കിയ പെണ്‍കെണി ഒരുക്കിയ സംഭവത്തില്‍ സ്വകാര്യ ടിവി ചാനല്‍ ജീവനക്കാരുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി. കേസില്‍ പ്രതികള്‍ ഹാജരാകാത്തത് നിയമം അനുസരിക്കുന്നില്ല എന്നതിന് തെളിവാണെന്ന് ഹൈക്കോടതി പറഞ്ഞു.
ജീവനക്കാരെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് ഉറപ്പുനല്‍കാനാവില്ലെന്ന് സര്‍ക്കാരും കോടതിയില്‍ അറിയിച്ചു. ഞായറാഴ്ച ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാമെന്ന് സമ്മതിച്ച പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ പറ്റിച്ചെന്ന് ഡിജിപി പറഞ്ഞു.
അതേസമയം, പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.
Discussion about this post