ബീജിംഗ്: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ അരുണാചല്‍പ്രദേശ് സന്ദര്‍ശത്തില്‍ അനുകൂല നിലപാടെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു ചൈനീസ് മാധ്യമം. മുന്‍ഗാമികളുടെതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് മോദി വിഷയത്തില്‍ സ്വീകരിക്കുന്നതെന്ന് ചൈനീസ് സര്‍ക്കാരിന്റെ ഒദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
മുന്‍ പ്രധാനമന്ത്രിമാരില്‍ നിന്ന് വിഭിന്നമായി ദലൈലാമയ്‌ക്കൊപ്പം പൊതുവികാരമുയര്‍ത്തി ചൈനീസ് സര്‍ക്കാരിന്റെ പ്രധാന ആശയത്തെ വെല്ലുവിളിച്ചെന്ന് ലേഖനത്തില്‍ ആരോപിക്കുന്നു. ചൈനയുടെ കാതലായ താത്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന ബിജീംഗിന്റെ ലക്ഷ്യത്തെ ഡല്‍ഹി വിലകുറച്ചു കണ്ടിട്ടുണ്ട്. ഇതു അബദ്ധമാണ്. ഇന്ത്യ തവാംഗിലേക്ക് റെയില്‍വേ പാത നിര്‍മിക്കുന്നത് ചൈനയെ പ്രകോപിപ്പിക്കാനാണെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. ദലൈലാമയുടെ സന്ദര്‍ശവുമായി ബന്ധപ്പെട്ട് കൃത്രിമമായ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി കിരണ്‍ റിജ്ജു ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ചൈനീസ് മാധ്യമം രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post