തിരുവനന്തപുരം: പാര്‍ട്ടിയെ ന്യായീകരിക്കാന്‍ നോക്കി കുഴിയില്‍ ചാടി സിപിഎമ്മിന്റെ യുവനായകന് എ എന്‍ ഷംസീര്‍. ഇടതു സഹയാത്രികനായ കെ.എം ഷാജഹാനെയും വിദ്യാഭ്യാസ പ്രവര്ത്തകന് ഷാജര്‍ഖാനെയും അന്യായമായി ജയിലിലടച്ച സര്‍ക്കാര്‍ നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെയാണ് സി.പി.എം നേതാവ് എ.എന്‍ ഷംസീറിനെ ഏഷ്യാനെറ്റ് ന്യൂസിലെ അവതാരകനായ ജിമ്മി ജെയിംസ് വെള്ളം കുടിപ്പിച്ചത്. ഇന്ന് രാവിലെ 10.30ന് നടന്ന വാര്ത്താവേളയിലാണ് എ.എന്‍ ഷംസീര്‍ ഫോണില്‍ വിയര്‍ത്തു കുളിച്ചത്.
കെ.എം ഷാജഹാനെയും ഷാജര്‍ഖാനെയും സര്‍ക്കാരിനെതിരെ സംസാരിച്ചതിന്റെ പേരില്‍ ജയിലിലടച്ചത് ശരിയോ എന്നതായിരുന്നു അവതാരകനായ ജിമ്മി ജെയിംസിന്റെ ചോദ്യം. ഈ വിഷയത്തില്‍ ആര്.എംപി നേതാവ് കെ.കെ രമ, കോണ്‍ഗ്രസ് നേതാവ് വി എം സുധീരന് എന്നിവര്‍ക്ക് പിന്നാലെയാണ് എ.എന്‍ ഷംസീര്‍ പ്രതികരണവുമായി ടെലഫോണില്‍ എത്തിയത്.
ചോദ്യത്തിനുള്ള ഉത്തരമെന്ന നിലയില്‍ കെ.എം ഷാജഹാനെയും ഷാജര്ഖാനെയുമൊക്കെ നിങ്ങള്‍ക്ക് അറിയാവുന്നതാണല്ലോ എന്ന മറുചോദ്യവുമായാണ് ഷംസീര്‍ ആരംഭിച്ചത്. എന്നാല്‍ ചോദ്യത്തിന് അവതാരകനായ ജിമ്മി മറുപടി അപ്രതീക്ഷിതമായി മറുപടി നല്‍കുകയായിരുന്നു. കെ.എം ഷാജഹാന് ഇടുപക്ഷസഹയാത്രികനാണ്. വി എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. പിന്നെ സിപിഎമ്മിനെ നിരന്തരം വിമര്‍ശിക്കുന്ന വ്യക്തിയുമാണ്. ഷാജര്‍ഖാന്‍ വിദ്യാഭ്യാസപ്രവര്‍ത്തകനും എസ്.യു.സി.ഐ നേതാവുമാണ്. ഇതോടെ ഷംസീറിന് ഉത്തരംമുട്ടിത്തുടങ്ങി. ഇതിനിടെ, ഇവരെ എന്തിന് ജയിലില്‍ അടച്ചെന്ന ചോദ്യം ജിമ്മി ആവര്‍ത്തിക്കുകയും ചെയ്തു. ഡി.ജി.പി ഓഫീസിന് മുന്നില്‍ അവര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നായി ഷംസീര്‍. എന്നാല്‍ ഈ ദൃശ്യങ്ങള്‍ സ്ക്രീനില്‍ കാണിച്ച് നോക്കൂവെന്ന് ജിമ്മിയും. ഇതോടെ ഷംസീര്‍ വിയര്‍ത്തു. ഷാജഹാന് എന്ത് തെറ്റാണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നായി ജിമ്മി. ഷാജഹാനും ഷാജിര്‍ഖാനും പതിവ്പ്രശ്നക്കാരാണ് അതുകൊണ്ടാണ് അറസ്റ്റ് ചെയ്തതെന്ന് ഷംസീര്‍ പറഞ്ഞു. അവര്‍ എന്ത് പ്രശ്നമാണ് ഉണ്ടാക്കിയതെന്ന് അവതാരകന് ആവര്‍ത്തിച്ചു.
അതെനിക്ക് അറിയില്ല. അത് പൊലീസാണ് പറയേണ്ടത്. അപ്പോള്‍ അതേക്കുറിച്ച് പറയാന്‍ ഷംസീര്‍ അറിയില്ല അല്ലേ എന്നായി ജിമ്മി. ഷാജഹാന്റെ പൂര്‍വചരിത്രമൊക്കെ പൊതുസമൂഹത്തിന് അറിയാമല്ലോ എന്ന ഷംസീറിന്റെ മറുപടിയില്‍ ജിമ്മി ഇടപെട്ടു, ഷാജഹാനെ അറിയാം. അദ്ദേഹം മുന്മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഇതോടെ ഷംസീറിന്റെ ഗ്യാസും പോയി. പതിവായി ചര്‍ച്ചകളില്‍ പാര്‍ട്ടിയെ ന്യായീകരിക്കാന്‍ നോക്കി കുഴിയില്ച്ചാടിക്കുന്ന പതിവുരീതിയാണ് ഷംസീറില്‍ നിന്നുണ്ടായത്.
ജിഷ്ണു പ്രണോയിയുടെ ഘാതകര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവാശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെത്തിയ മാതാവ് മഹിജയെ പൊലീസുകാര്‍ മര്‍ദ്ദിച്ച സംഭവത്തിനിടെയാണ് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം ഷാജഹാന്, വിദ്യാഭ്യാസ പ്രവര്‍ത്തകനായ ഷാജര്‍ഖാന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തത്. കോടതിയല്‍ ഹാജരാക്കിയ ഇവരെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇവര്‍ക്കൊപ്പം തോക്ക് സ്വാമിയെന്ന് അറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Discussion about this post