കശ്മീര്‍: ജമ്മു കശ്മീരിലെ ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കവെ സുരക്ഷാസേനയും വിഘടവാദികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. വോട്ടിംഗ് കേന്ദ്രത്തില്‍ കല്ലേറു നടത്തി തള്ളിക്കയറാന്‍ ശ്രമിച്ച ആള്‍ക്കൂട്ടത്തിനുനേരെ സുരക്ഷാസേന വെടിയുതിര്‍ക്കുകയായിരുന്നു. ചരാര്‍ ഇ ഷെരീഫിലെ പക്കേര്പോരയിലുള്ള പോളിംഗ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്.
വിഘടനവാദികളാണ് വോട്ടിംഗ് കേന്ദ്രത്തിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ബഡ്ഗാം ജില്ലയില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കു നേരേ ആക്രമണം ഉണ്ടായാരുന്നു. വോട്ടിംഗ് കേന്ദ്രമായ സര്‍ക്കാര്‍ സ്കൂള്‍ അക്രമികള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.
Discussion about this post