കോഴിക്കോട്: അവാര്‍ഡുകള്‍ നഷ്ടപ്പെടുമെന്ന് ഭയന്നാകാം സാംസ്‌കാരിക നായകന്മാര്‍ ജിഷ്ണു കേസില്‍ മൗനം പാലിക്കുന്നതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഇവരുടെയൊക്കെ മൗനം അതിശയകരമാണെന്നും ജിഷ്ണുവിന്റെ വീട്ടിലെത്തി അവിഷ്ണയെ കണ്ട ശേഷം ജോയ് മാത്യു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
രക്ഷിതാക്കള്‍ കുട്ടികളെ കോളേജിലയയ്ക്കുന്നത് കഷടപ്പെട്ടും ബുദ്ധിമുട്ടിയുമാണ്. കഷ്ടപ്പെട്ട് പഠിക്കുന്നത് കുട്ടികളും. ഒരു ഭാഗത്ത് പണവും അതിന്റെ അഹങ്കാരവും അനീതി നടത്തുമ്പോള്‍ നീതിക്കുവേണ്ടിയുള്ള സമരത്തിനൊപ്പം നില്‍ക്കുകയെന്നത് എന്റെ കടമയാണ്. ആ കടമയുടെ പേരിലാണ് ഇന്നിവിടെ വന്നത്. സര്‍ക്കാര്‍ നന്നായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഈ സമരത്തിന്റെ ആവശ്യമില്ലായിരുന്നുവെന്നും അദ്ദേഹം ഇടതു സര്‍ക്കാരിനെ കുറ്റപ്പെടുത്തി.
മന്ത്രി എംഎം മണിയുടെ പ്രസ്താവനകളെക്കുറിച്ചും ജോയ് മാത്യു പരാമര്‍ശിച്ചു. മണിയുടെ വാക്കുകളെ ഗൗരവമായി കാണേണ്ട ആവശ്യമില്ല. അദ്ദേഹം മൈതാന പ്രസംഗത്തിന്റെ ആളാണ്. മണിയുടെ ശരീര ഭാഷയും രീതിയും അതാണ്. മണിയുടെ പ്രസംഗങ്ങള്‍ കേള്‍ക്കാറില്ല. അതു കേള്‍ക്കുന്നത് സമയ നഷ്ടവും മാനനഷ്ടവുമാണ്. അതിനോട് പ്രതികരിക്കുന്നില്ല, മറുപടി പോലും അര്‍ഹിക്കുന്നില്ലെന്ന് ജോയ് മാത്യു പറഞ്ഞു.
Discussion about this post