കൊച്ചി: ജിഷ്ണു കേസിലെ നാലും അഞ്ചും പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. കോളേജ് ജീവനക്കാരായ സി പി പ്രവീണിനും ദിപിനുമാണ് ജാമ്യം ലഭിച്ചത്. ഇടക്കാല ജാമ്യം ലഭിച്ച എന്‍ ശക്തിവേലിന്റെ ജാമ്യം സ്ഥിരപ്പെടുത്തി. ഇതോടെ ജിഷ്ണു കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം കിട്ടി. നിലവില്‍ പ്രവീണും ദിപിനും ഒളിവിലാണ്. കേസില്‍ പ്രതികളെ ജയിലിലടക്കേണ്ട കാര്യമില്ലെന്നു കോടതി വ്യക്തമാക്കി.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളെ ചോദ്യം ചെയ്യരുതെന്നും കോപ്പിയടിയുമായി ബന്ധപ്പെട്ട് ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാമെന്നും ഹൈക്കോടതി അറിയിച്ചു.
കേരളത്തില്‍ ആരെയും ജയിലിലടക്കാവുന്ന സാഹചര്യമാണെന്ന് കോടതി വിമര്‍ശിച്ചു. പ്രാധാന സാക്ഷിമൊഴികളെല്ലാം കോടതി തള്ളി. പ്രിന്‍സിപ്പലിന്റെയും സഹപാഠികളുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും കോടതി വ്യക്തമാക്കി.
ജിഷ്ണുവിന്റെ ആത്മഹത്യ കുറിപ്പ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ആത്മഹത്യ കുറിപ്പില്‍ കോളേജ് അധികൃതരുടെ പീഡനത്തെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post