റിലയന്‍സ് ജിയോയുടെ ധന്‍ ധനാ ധന്‍ ഓഫറിനെ മറികടക്കാന്‍ കിടിലന്‍ ഓഫറുമായി ഐഡിയയും രംഗത്തെത്തി. 297, 447 രൂപ താരിഫുകളില്‍ രണ്ട് പ്ലാനുകളാണ് ഐഡിയ പുതുതായി അവതരിപ്പിച്ചത്. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കുള്ള രണ്ട് ഓഫറിനും വ്യത്യസ്ത സേവനങ്ങളാണ് കമ്പനി ഓഫര്‍ ചെയ്യുന്നത്.
297 രൂപയുടെ പ്ലാനില്‍ ഐഡിയ ടു ഐഡിയ കോളുകള്‍, ലോക്കലും എസ്ടിഡിയും ഉള്‍പ്പെടെ പരിധിയില്ലാതെ സൗജന്യമായി വിളിക്കാമെന്നതാണ് പ്രധാനം. പ്രതിദിനം 4ജി വേഗമുള്ള ഒരു ജിബി ഡേറ്റയും ലഭിക്കും. 70 ദിവസത്തേക്കാണ് ഈ ഓഫര്‍. ദിവസം 300 മിനിറ്റ് വരെ സൗജന്യ കോളുകള്‍ ലഭ്യമാവും. ആഴ്ചയില്‍ 1200 മിനിറ്റായി വോയിസ് കോളുകള്‍ നിയന്ത്രിച്ചിട്ടുമുണ്ട്.
447 രൂപയുടെ പ്ലാനില്‍ മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കും പരിധിയില്ലാതെ സൗജന്യനിരക്കില്‍ വിളിക്കാമെന്നതാണ് ആകര്‍ഷകം. പ്രതിദിനം 4ജി വേഗമുള്ള ഒരു ജിബി ഡേറ്റ വീതം 70 ദിവസം സൗജന്യമാണ്. ആകെ 3000 മിനുറ്റാണ് ഈ പ്ലാനില്‍ വോയിസ് കോളുകള്‍ ലഭിക്കുക. സൗജന്യപരിധി കഴിഞ്ഞാല്‍ മിനിറ്റിന് 30 പൈസ വീതം ഈടാക്കുമെന്ന് കമ്പനി അറിയിച്ചു.
Discussion about this post