കോഴിക്കോട്: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ നാഷനല്‍ ലീഗിന്റെ (ഐ.എന്‍.എല്‍) ഇടതുമുന്നണി പ്രവേശത്തിന് സാധ്യത തെളിയുന്നു. മുന്നണി വികസനം അടുത്തു തന്നെ ഉണ്ടാകുമെന്നും അപ്പോള്‍ ഐഎന്‍എല്ലിന്റെ മുന്നണി പ്രവേശത്തിന് മുന്‍ഗണന നല്‍കുമെന്നുമാണ് ഇടത് നേതാക്കളുടെ ഉറപ്പ്. ഐഎന്‍എല്‍ സംസ്ഥാ നേതാക്കള്‍ കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണനുമായും നേരത്തെ ഇടത് മുന്നണി കണ്‍വീനറുമായും ചര്‍ച്ച നടത്തിയിരുന്നു സിപിഎം, സിപിഐ നേതൃത്വങ്ങള്‍ ഐഎന്‍എല്ലിനെ മുന്നണിയിലെടുക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
1994ല്‍ സ്ഥാപിതമായ ഐ.എന്‍.എല്‍ തുടക്കംമുതലേ എല്‍.ഡി.എഫുമായി സഹകരിച്ചുപോരുന്നുണ്ടെങ്കിലും എല്‍ഡിഎഫില്‍ എടുത്തിരുന്നില്ല.
ഫാസിസത്തിനും സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടങ്ങളില്‍ ന്യൂനപക്ഷവിഭാഗങ്ങളെയും ദലിതുകളെയും ഒപ്പം നിര്‍ത്തുകയെന്നത് പാര്‍ട്ടി നിലപാടാണ്. ഇതുകൊണ്ടുതന്നെ മുന്നണി വികസിപ്പിക്കുമ്പോള്‍ പ്രഥമപരിഗണന ഐ.എന്‍.എല്ലിനായിരിക്കുമെന്ന് കോടിയേരി നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയതായാണ് ഐഎന്‍എല്‍ നേതാക്കള്‍ നല്കുന്ന സൂചന.
അറിയുന്നു. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാവുക. സി.പി.എം സംസ്ഥാന സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ച തീര്‍ത്തും ആശാവഹവും സഹകരണം ഊട്ടിയുറപ്പിക്കുന്നതുമായിരുന്നുവെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. എ.പി.എ. വഹാബ് പറഞ്ഞു.
Discussion about this post