ഡല്‍ഹി : പ്രധാനമന്തി നരേന്ദ്രമോദിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനത്തില്‍ സുരക്ഷാ വീഴ്ച്ചയുണ്ടായതായി റിപ്പോര്‍ട്ട്. ജാഫ്ന സന്ദര്‍ശനത്തിനിടെയാണ് സുരക്ഷാ വലയങ്ങള്‍ ഭേദിച്ച് ഒരാള്‍ പ്രധാനമന്ത്രിയുടെ അടുത്തെത്താന്‍ ശ്രമിച്ചത്. കയ്യെത്തുന്ന ദൂരത്തില്‍ എത്തിയപ്പോളാണ് ഉദ്യോഗസ്ഥര്‍ ഇയാളെ പിടിച്ച് മാറ്റിയത്.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
രഹസ്യാന്വേഷണ ഏജജന്സിയായ റോ, വിദേശ ആഭ്യന്തരമന്ത്രാലയം എന്നിവയുള്‍പ്പെട്ടതാണ് അന്വേഷണസംഘം. പ്രധാനമന്ത്രിയുടെ ഓഫീസും ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചു.എന്നാല്‍ മോദിയോടുള്ള ആരാധന മൂലം അദ്ദേഹത്തെ പരിചയപ്പെടാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനുമാണ് ശ്രമിച്ചതെന്നാണ് പിടിയിലായ ആള് മൊഴി നല്‍കിയിരിക്കുന്നത്.
Discussion about this post