പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രവീണ്‍ നാരായണന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ അങ്കരാജ്യത്തെ ജിമ്മന്മാര്. സിനിമയുടെ ടൈറ്റില്‍ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. സംവിധാനം ചെയ്യുന്ന എല്ലാ സിനിമകളുടെ പേരിലും അവതരണത്തിലും പുതുമ തീര്‍ക്കുന്ന ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ അനില്‍ രാധാകൃഷ്ണ മേനോനും നടന് കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ടൈറ്റില്‍ ലോഞ്ച് നിര്‍വഹിച്ചത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊച്ചിയിലെ ഒരു സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടയില്‍ നടന്ന ചില യഥാര്‍ത്ഥ സംഭവങ്ങള്‍ സിനിമയിലൂടെ ആവിഷ്കരിക്കുന്നു. ഡിക്യു ഫിലിംസിന്റെ ബാനറില്‍ സുമേഷ് ഇകെയും ജാക്ക്സണ് ജയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Discussion about this post