ഡല്‍ഹി :മുന്‍ റെയില്‍വേ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു.പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ത്രിവേദിക്ക ബിജെപിയിലേക്ക് ചേരാനുള്ള പ്രേരണ നല്‍കിയത്.
മോദിയെ തനിക്ക് വളരെക്കാലം മുമ്പ് തന്നെ അറിയാവുന്നതാണ്. അദ്ദേഹം വളരെ കഴിവുള്ള ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടിനെക്കുറിച്ചും ദേശസ്‌നേഹത്തെക്കുറിച്ചും നന്നായറിയാമെന്നും ത്രിവേദി പറഞ്ഞു. മോദിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും മോദിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും ദിനേശ് ത്രിവേദി അറിയിച്ചു.
Discussion about this post