ലാഹോര്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തിയെന്ന് പാക് മാധ്യമം. പ്രമുഖ വ്യവസായി സജ്ജന്‍ ജിന്ഡാലിനോടൊപ്പം പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തിയെന്നാണ് പാക് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്നലെ രാവിലെയോടെ കാബൂളില്‍ നിന്നും ഇസ്ലാമാബാദിലേക്കുള്ള സ്പെഷ്യല്‍ എയര്‍ക്രാഫ്റ്റില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന് പ്രതിപക്ഷ പാര്‍ട്ടിയായ തെഹരീഖ് എ ഇന്‍സാഫ് നേതാക്കള്‍ പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ച് സഭ പ്രക്ഷുബ്ദമാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം ഈ വാര്‍ത്ത ഇന്ത്യന്‍ ഗവണ്മെന്റോ പാക് സര്‍ക്കാറോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രധാനമന്ത്രിയും, ജെഎസ്ഡബ്യു മേധാവി ജിന്ഡാലുമടങ്ങുന്ന സംഘം മണിക്കൂറുകളോളം പാകിസ്ഥാനില്‍ നവാസ് ഷരീഫുമായി രഹസ്യ ചര്‍ച്ച നടത്തി, ഭക്ഷണവും കഴിച്ചതിനു ശേഷമാണ് ഇവര്‍ പിരിഞ്ഞതെന്നാണ് പാകിസ്ഥാന് മാധ്യമം അവകാശപ്പെടുന്നത്. ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന് കുല്ഭൂഷണ് യാദവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കുന്ന സാഹചര്യത്തിലാണ് ഭരണാധികാരികള്‍ തമ്മില്‍ രഹസ്യകൂടികാഴ്ച്ച നടത്തിയെന്ന തരത്തില്‍ റിപ്പോര്‍ട്ട് ഉയരുന്നത്.
ഇരു രാജ്യങ്ങളിലെയും ഭരണാധികാരികള്‍ നടത്തിയ കൂടികാഴ്ച്ചയില്‍ തങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടെന്നും, പ്രധാനമന്ത്രി ഷരീഫിന് ഇന്ത്യയുമായി വ്യവസായ ബന്ധമുണ്ടെന്നും പാകിസ്ഥാന് തെഹരീക് എ ഇന്‍സാഫ് വക്താവ് ഫവാദി ചൗദരി ആരോപണമുയര്‍ത്തി. 2015-ല്‍ പാകിസ്ഥാന് പ്രധാന മന്ത്രി നവാസ് ഷരീഫിന്റെ ജന്മദിന ദിവസം നരേന്ദ്രമോദി കൂടിക്കാഴ്ച്ച നടത്തിയത് സജ്ജിന്‍ ജിന്‍ഡാലിന്റെ സഹായത്തോടെയണെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നെങ്കിലും ഇന്ത്യ ഈ വാര്‍ത്ത തള്ളിയിരുന്നു.
Discussion about this post