ജയ്പുര്‍: പുരാണ കഥാപാത്രമായ പരശുരാമെന്റ ‘ജീവചരിത്രവും’ ഇനി രാജസ്ഥാനിലെ സ്കൂളുകളില്‍ പാഠഭാഗം. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ്നാനിയാണ് പരശുരാമന്റെ ‘ജീവചരിത്രം’ സ്കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുന്ന വിവരം അറിയിച്ചത്. അജ്മീറില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് സിലബസില്‍ പരശുരാമനെയും ഉള്‍പ്പെടുത്തുമെന്ന കാര്യം മന്ത്രി വ്യക്തമാക്കിയത്.
സ്കൂള്‍ ലൈബ്രറിയിലും പാഠ്യപദ്ധതിയിലും പരശുരാമനെയും ഉള്‍പ്പെടുത്തുമെന്നാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരിക്കുന്നത്. അടുത്ത അദ്ധ്യായന വര്‍ഷം മുതല്‍ പാഠ്യപദ്ധതിയില്‍ ഇത് ഉള്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി എല്ലാ വിദ്യാലയ ലൈബ്രറികളിലും പരശുരാമന്റെ ജീവചരിത്രം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
കുട്ടികള്‍ക്ക് ശരിയായ ചരിത്രപാഠങ്ങള്‍ ലഭ്യമാക്കുന്നതിനായി ഇത്തരം തിരുത്തലുകള്‍ കൊണ്ടുവരുമെന്ന് രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പരശുരാമ ചരിത്രം പാഠഭാഗമാക്കുന്നതും.
Discussion about this post