മൂന്നാര്‍: മൂന്നാറില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണി മാപ്പ് പറഞ്ഞ് രാജി വെക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
നാടകീയരംഗങ്ങളാണ് സമരപന്തലില്‍ അരങ്ങേറിയത്. അറസ്റ്റ് ചെയ്ത് ആംബുലന്‍സില്‍ കയറ്റിയ ഗോമതി വാഹനം നീങ്ങിയപ്പോള്‍ വാഹനത്തില്‍ നിന്ന് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചു.
മൂന്നാറില്‍ നിരാഹാര സമരം നടത്തുന്ന പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് നിരാഹാരമിരുന്ന രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Discussion about this post