കറാച്ചി: പാക്കിസ്ഥാനിലെ തെക്കന്‍ സിന്ധ് പ്രവിശ്യയില്‍ ഹിന്ദു ക്ഷേത്രം നശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ക്കെതിരേ മതനിന്ദ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അടുത്തുള്ള മലിനജല ഓടകളില്‍ ദേവ വിഗ്രഹങ്ങളുടെ തകര്‍ന്ന ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. ഇന്നലെ തട്ടാ ജില്ലയിലെ ഗാരോ ടൗണിലാണ് സംഭവം നടന്നത്.
‘അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല,’ പോലീസ് ഉദ്യോഗസ്ഥന് ഫിദ ഹുസൈന് മാസ്റ്റോയി പറഞ്ഞു.
ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ അത്തരമൊരു സംഗതി സംഭവിച്ചതിന് ഇത് ആദ്യമായിട്ടാണ്, ആക്രമണകാരികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് സിന്ധിലെ ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി ഖാട്ടോത്മല് പറഞ്ഞു.
കറാച്ചിയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് ഗാരോ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഏകദേശം 2,000 ഹിന്ദുകുടുംബങ്ങള്‍ ആണുള്ളത്.
Discussion about this post