അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സമ്മാനിച്ചു. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട അക്ഷയ് കുമാര്‍, പ്രത്യേക പരാമര്‍ശം നേടിയ മോഹന്‍ലാല്‍, മികച്ച നടി സുരഭി എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ദേശീയപുരസ്‌കാരവേദിയില്‍ അവാര്‍ഡ് വാങ്ങാനെത്തിയ മോഹന്‍ലാലിനെ സദസ്സ് എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് സ്വീകരിച്ചത്. മികച്ച നടനുള്ള പുരസ്കാരം നേടിയ അക്ഷയ് കുമാറടക്കമുള്ളവര്‍ എഴുന്നേറ്റു നിന്നു.
മികച്ച മലയാള സിനിമയായി തിരഞ്ഞെടുക്കപ്പെട്ട മഹേഷിന്റെ പ്രതികാരത്തിന്റെ സംവിധായകന്‍ ദിലീഷ് പോത്തന്‍, നിര്‍മാതാവ് ആഷിഖ് അബു, ആദിഷ് പ്രവീണ്‍ (ബാലതാരം), ശ്യാം പുഷ്‌കരന്‍ (തിരക്കഥ), ജയദേവന്‍ (ശബ്ദലേഖനം), പീറ്റര്‍ ഹെയ്ന്‍ (സംഘട്ടനം), സൗമ്യ സദാനന്ദന്‍, ഏബ്രഹാം ജോര്‍ജ് (ഹ്രസ്വചിത്രം) തുടങ്ങിയവരും അവാര്‍ഡ് ഏറ്റുവാങ്ങി. പ്രശസ്ത സംവിധായകന്‍ കെ. വിശ്വനാഥിന് ഫാല്‍കെ പുരസ്‌കാരം സമ്മാനിച്ചു. ജൂറി ചെയര്‍മാനായിരുന്ന സംവിധായകന്‍ പ്രിയദര്‍ശനും ചടങ്ങില്‍ പങ്കെടുത്തു.
നിര്‍മാതാവ് ആഷിഖ് അബു, ആദിഷ് പ്രവീണ്‍ (ബാലതാരം), ശ്യാം പുഷ്‌കരന്‍ (തിരക്കഥ), ജയദേവന്‍ (ശബ്ദലേഖനം), പീറ്റര്‍ ഹെയ്ന്‍ (സംഘട്ടനം), സൗമ്യ സദാനന്ദന്‍, ഏബ്രഹാം ജോര്‍ജ് (ഹ്രസ്വചിത്രം) തുടങ്ങിയവരും അവാര്‍ഡ് ഏറ്റുവാങ്ങി.
പ്രശസ്ത സംവിധായകന്‍ കെ. വിശ്വനാഥിന് ഫാല്‍കെ പുരസ്‌കാരം സമ്മാനിച്ചു. ജൂറി ചെയര്‍മാനായിരുന്ന സംവിധായകന്‍ പ്രിയദര്‍ശനും ചടങ്ങില്‍ പങ്കെടുത്തു.
[fb_pe url=”https://www.facebook.com/lalettanism/videos/1366596076739510/” bottom=”30″]
[fb_pe url=”https://www.facebook.com/pg/SurabhiLakshmiActress/videos/” bottom=”30″]
Discussion about this post