ശ്രീനിവാസനെ നായകനാക്കി സജിന്‍ ബാബു സംവിധാനം ചെയ്യുന്ന രാഷ്ട്രീയ ആക്ഷേപ ഹാസ്യചിത്രം ‘അയാള്‍ ശശി’യുടെ ട്രെയിലര്‍ ഇറങ്ങി.
ചിത്രത്തില്‍ ശശിയെന്ന കേന്ദ്ര കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണിത്.
ശ്രീനിവാസനെ കൂടാതെ കൊച്ചു പ്രേമന്‍, മറിമായം ശ്രീകുമാര്‍, ദിവ്യ ഗോപിനാഥ്, ജയകൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീനിവാസന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് അയാള്‍ ശശിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
പപ്പുവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രം ഉടന്‍ തീയറ്ററുകളിലേക്കെത്തും.
https://www.youtube.com/watch?v=88c7uxUCpN4
Discussion about this post