ഡൽഹി: ബോളിവുഡ് നടൻ അമിതാഭ് ബച്ചനെ ലോകാരോഗ്യ സംഘടനയുടെ ദക്ഷിണേഷ്യൻ ഗുഡ്വിൽ അംബാസിഡറായി നിയമിച്ചു. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്
കരൾ രോഗം സംബന്ധിച്ച ബോധവത്കരണ പരിപാടികളുടെ ഗുഡ്വിൽ അംബാസിഡറായാണ് നിയമനം. മഞ്ഞപ്പിത്ത രോഗത്തെ അതിജീവിച്ചയാളാണ് ബച്ചൻ. ഇനിയൊരാൾ മഞ്ഞപ്പിത്ത രോഗം മൂലം ദുരിതം അനുഭവിക്കാൻ പാടില്ലെന്ന് ബച്ചൻ പറഞ്ഞു.
Discussion about this post