ബാഗ്ദാദ്: ഇറാക്കിലെ അൻബറിൽ പ്രവിശ്യയിൽ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളിൽ 27 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്ക് പരിക്കേറ്റു. സിറിയൻ അതിർത്തിയിലുള്ള അൽ ക്വയിം നഗരത്തിലായിരുന്നു ആദ്യ വ്യോമാക്രമണമുണ്ടായത്.
ഐഎസ് ഭീകരർ ഉപയോഗിച്ചിരുന്ന ഇന്റർനെറ്റ് കഫേ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ 20 ഭീകരർ കൊല്ലപ്പെട്ടുവെന്ന് സൈനിക കമാൻഡർ നൂമാൻ അൽ സൂബൈ പറഞ്ഞു.
അനാ നഗരത്തിലെ ഐഎസ് പോസ്റ്റുകൾ ലക്ഷ്യമാക്കി നടത്തിയ മറ്റൊരു വ്യോമാക്രമണത്തിൽ ആറു ഭീകരർ കൊല്ലപ്പെട്ടുവെന്നും കറാഡ ജില്ലയിലുണ്ടായ ആക്രമണത്തിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടുവെന്നും കമാൻഡർ അറിയിച്ചു.
Discussion about this post