പാക്കിസ്ഥാന് വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യ സുരക്ഷ ഉദ്യോഗസ്ഥന് കുല്ഭൂഷന് യാദവിന്റെ കുറ്റ സമ്മത വീഡിയോ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം തള്ളിയത് പാക്കിസ്ഥാന് തിരിച്ചടിയായി. വീഡിയ പ്രദര്‍ശിപ്പിക്കണമെന്ന് പാകിസ്ഥാന് ആവശ്യപ്പെട്ടെങ്കിലും കോടതി സമ്മതിച്ചില്ല. ഇരു രാജ്യങ്ങള്‍ക്കും 90 മിനിറ്റ് വീതം ആണ് വാദിക്കാന്‍ സമയം നല്‍കിയത്. ഇരു രാജ്യങ്ങളുടെയും വാദം പൂര്‍ത്തിയായി. കോടതി വിധി പിന്നീട് പറയും.
വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണ് പാക്കിസ്ഥാന് നടത്തിയതെന്ന് ഇന്ത്യക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ കോടതിയെ ബോധിപ്പിച്ചു. വിയന്ന കണ്വെന്ഷന് ആര്‍ട്ടിക്കള്‍ 36ന്റെ ലംഘനമാണ് പാകിസ്ഥാന് നടത്തിയത്.
നീതിന്യായ കോടതി വിധി വരും മുമ്പ് തന്നെ പാകിസ്ഥാന് വധശിക്ഷ നടപ്പാക്കുമെന്ന ആശങ്കയുണ്ടെന്നും ഇന്ത്യ അറിയിച്ചു.
മുന്‍ നാവിക സേന ഉദ്യോഗസ്ഥനായ കുല്ഭൂഷണ് യാദവിനെ അറസ്റ്റ് ചെയ്തതും വിചാരണ നടത്തി ശിക്ഷവിധിച്ചതും ഇന്ത്യയെ അറിയിച്ചില്ല. നിയമസഹായം നല്‍കണമെന്ന് ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല. നയതന്ത്ര പ്രതിനിധിയെ ജാദവിനെ കാണിക്കാനുള്ള അനുമതിയും നല്‍കിയില്ലെന്നും ഇന്ത്യ ആരോപിച്ചു. അറസ്റ്റ് നടന്ന വിവരവും പാക് പട്ടാള കോടതിയുടെ ഉത്തരവും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇന്ത്യ യുഎന്‍ കോടതിയെ അറിയിച്ചു.
തട്ടിക്കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തുകയും പീഡിപ്പിക്കുകയും അവകാശലംഘനം നടത്തുകയുമായിരുന്നു. ഇന്ത്യ പീസ് പാലസിലെ അന്താരാഷ്ട്ര കോടതിയില്‍ പറഞ്ഞുയ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും അടിയന്തരമായ ഇടപെടലാണ് വേണ്ടതെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
Discussion about this post